Thursday, January 7, 2010

മഷി പരന്നു തുടങ്ങിയ 2004 ഡയറിയിലെ , ജിബ്രാന്‍ ചിന്തകളിലേക്ക് ..

ഭാഗം -1


ജീവന് യാദൃശ്ചികത എന്തെന്നറിയില്ല ..മൂലപ്രപഞ്ഞതിന്റെ കാന്‍വാസില്‍ എണ്ണമറ്റ ഇഴകലുന്ട .അനശ്വരമായ കാന്‍വാസിലെ രണ്ടു ഇഴകള്‍ മാത്രമാണ് നിങ്ങളുടെയും എന്‍റെയും ജീവിതം .ഊടുപാവുകള്‍ പോലെ നെടുകയുംകുറുകയും ഇഴയെടുതും വസ്ത്രം മുഴുവനാക്കും വരെ അവ നീളുകയും ഇട കലരുകയും ചെയ്യുന്നു .തന്റെതറിക്ക് പിന്നിലിരിക്കുന്ന നെയ്തുകാരന് ഓരോ ഇഴയും എവിടെ പോകുന്നുവെന്നറിയാം ..എന്നാല്‍നെയ്ത്തുകാരന്റെ പദ്ധധി എന്തെന്ന് ഒരു ഇഴയും അറിയുന്നില്ല ..ഓരോന്നിനും ഓരോ ദൌദ്യമുണ്ട് .അത്പൂര്‍ത്തിയായി കഴിയുമ്പോള്‍ അതിന്റെ സൃഷ്ട്ടാവ് യാത്രയാകുന്നു ..


_____________________________________________________________________________


നീ ,ഞാന്‍ ,ധനം ,ദൈവം ,സ്നേഹം ,സൌന്ദര്യം ,ഭൂമി ഇവയാണ് എന്റെ ഏഴു പദങ്ങള്‍ ..


______________________________________________________________________________


ഹൃദയത്തില്‍ വേരൂന്നി വളരുന്ന മുന്തിരി വള്ളിയാണ് സന്തോഷം .ഒരിക്കലും അത് വെളിയിലുണ്ടാവുകയില്ല ..

______________________________________________________________________________

സംഗീതം സത്യത്തില്‍ ആത്മാക്കളുടെ ഭാഷയാണ് .സ്വരലയ മാധുരി ഹൃദയതന്ത്രികളെ തഴുകുന്ന സാന്ത്വനത്തിന്റെ ഇളം തെന്നലാകുന്നു .വികാരങ്ങളുടെ വാതിലില്‍ മൃദുവായി മുട്ടിവിളിച്ചു ഭൂതകാലത്തിന്റെ ആഴങ്ങളില്‍ നിന്ന് ഓര്‍മകളെ ഉണര്‍ത്തുന്ന മായാമോഹന കരാംഗുലികലാനവ

_______________________________________________________________

സംഗീതത്തിന്റെ ശരീരം അവസാനത്തെ നെടുനിശ്വാസവും ,അതിന്റെ ആത്മാവ് ശ്വാസവും അതിന്റെ ചൈതന്യം ഹൃദയവുമാകുന്നു..

_________________________________________________________________________

സ്വപ്നങ്ങളുടെ സാമ്രാജ്യത്തില്‍തന്റെ സമയം ചിലവഴിക്കത്തവന്‍തന്റെ ദിനങ്ങളുടെ അടിമയാകുന്നു
______________________________________________________________________________________________


ഭാവിയില്‍ എന്നെങ്കിലും എന്തെങ്കിലും കാണുമ്പോള്‍ അത് കൈക്കലാക്കണമെന്ന് കൊതിക്കുകയല്ല ,നിങ്ങള്‍ അതിനെ പ്രതി സ്വയം സമര്‍പ്പിക്കാന്‍ ആശിക്കുന്ന പക്ഷം ,തന്നോട് തന്നെ പറഞ്ഞു കൊള്‍ക : ’സൌന്ദര്യമാണിത് '.

___________________________________________________________________


ആത്മാവിലെ സ്നേഹം പാനപാത്രത്തിലെ വീഞ്ഞുപോലെയാണ്‌ ;നീ കാണുന്നത് ദ്രാവകമാണ് , അദൃശ്യമായതാണ് ലഹരി

___________________________________________________________________

വിധി തുറന്നുവെച്ച മദ്യശാലയാണ് ഭൂമി ,അവിടെ മത്തു പിടിക്കുന്നവര്‍ മാത്രമാണ് അനുഗ്രഹീതര്‍ ..


_____________________________________________________________________________________

.


5 comments:

  1. Oru Kahlil Gibran araadaikayaanennu thonnunnu. Prophet, Gibrante sampoorna krithikalile ethaanum adyaayangal iva njaanum vaayichittundu.
    "One who made Miracle with words" ennu otta vaakkil parayaam ennu thonunnu.

    ReplyDelete
  2. yes...
    thangal paranjathu sariyanu..'one who made miracle with words'..

    jibrante chinthakalkku theerchayayum oru masmarikathayundu..

    ReplyDelete
  3. adhrishymaya lahari pidippikunna basha thanne..."georgous"

    ReplyDelete
  4. @reshmi,@the man to walk with:Thanku for ur comments

    ReplyDelete