Tuesday, November 17, 2009

തൂക്കി വിറ്റ പുസ്തങ്ങള്‍ക്കുള്ളില്‍ ,ഒളിച്ചിരുന്ന സുന്ദര വസന്ത കാലത്തിലേക്ക് .. (2002-2005)

ഖലിലിന്റെ പുസ്തകങ്ങളില്‍ മുങ്ങാംകുഴിയിട്ട കാലം ..വായന ഞരമ്പുകളില്‍ ലഹരി പിടിപ്പിച്ചിരുന്ന ഒരു നേരത്തില്‍ ,ഞാന്‍ ഇങ്ങനെ കുറിച്ചു ..


ഓ ..ഖലില്‍ …!


നിന്‍റെ ദര്‍ശനങ്ങളിലേക്ക് ,ഞാന്‍ പറക്കുകയാണ് …അവയുടെ പരിശുദ്ധി ആവോളം ആസ്വദിക്കാന്‍ ..അറിയുംതോറും നിന്‍റെ ഹൃദയ വിശുദ്ധിയോര്‍ത്തു വിസ്മയം കൊള്ളുന്നൂ..


നൊമ്പര നിമിഷങ്ങളില്‍ ,താളുകളോട് ഒരു പതംപരച്ചില്‍ ..


അവഗണിക്കപ്പെട്ട ബാല്യത്തിനും ,സ്നേഹം ത്യജിക്കപ്പെട്ട കൌമാരത്തിനും മുന്‍പില്‍ പതരുവാനുല്ലതല്ല യൌവ്വനം ..എന്നിട്ടും ,കാലിടറുന്ന യൌവ്വനം കൊണ്ടു, ഉറച്ച കാല്വെപ്പിനായി കൊതിക്കുന്നു ..ബാല്യത്തിനു നഷ്ട്ടമായവ സ്വപ്നങ്ങള്ക്ക് പകുത്തു നല്‍കുമ്പോള്‍ ‍ ,സംതൃപ്തിയുടെ നിറവുസ്വപ്‌നങ്ങള്‍ എനിക്ക് നല്കുന്നത് ,ജീവിതത്തിലെ സൌന്ദര്യം നിഷേധിക്കപ്പെട്ട മുഖങ്ങളില്‍ തലോടുവനുള്ള ആത്മശക്തി .. ..അനുഭവങ്ങള്‍ നല്കിയ , സൃഷ്ട്ടാവിനു ,സ്തുതി



ചെറുകഥ എഴുതുവാനുള്ള ഒരു വിഫല ശ്രമത്തിനിടയില്‍ …

മയക്കത്തില്‍നിന്നു പതിയുണര്‍ന്നു ,അവള്‍ ചില വാക്കുകള്‍ കുറിച്ചു വെക്കുവാന്‍ തുടങ്ങി -‘വികൃത സ്വപ്നം …കിറുക്ക് ..ഉറുമ്പിന്റെ കണ്ണിലെ ലോകം ..ആഗ്രഹം ..ലക്ഷ്യത്തിന്റെ കുഞ്ഞു …മാതൃ നൊമ്പരം ..-‘ കഥയുടെ ശേഷിച്ച പൊരുളറിയാന്‍ വീണ്ടും ഉറക്കത്തിലേക്കു .!

ഉണര്‍ന്നു ,താളുകളില്‍ പതിഞ്ഞ വാക്കുകളെ പിന്തുടര്‍ന്നപ്പോള്‍ ,നഷ്ട്ടപ്പെട്ടത്‌ കാമ്പുള്ള കഥയായിരുന്നു ..പിന്നീടവള്‍ ഒരു പദത്തില്‍ മാത്രം ദൃഷ്ട്ടിയൂന്നി പതിയെ ചിരിച്ചു -“കിറുക്ക് ”!


തൂലികത്തുമ്പില്‍ ,’ചുമടുകള്‍ ഇറക്കി വെക്കാന്‍ ശ്രമിക്കുന്നവല്‍അവള്‍ക്ക് മുന്‍പില്‍ പിറന്നത്‌ ശൂന്യത മാത്രം ..പറയാതെ പോകുന്നത് ,ചില കിറുക്കന്‍ കിനാവുകളും ..


സ്വപ്നങ്ങള്‍ക്ക് സാക്ഷിയാകുന്നത് കാലമാണ് ..കാലത്തിന്റെ കണ്ണിലൂടെ ..

നീ അറിയുക ..

വേട്ടക്കാരന്‍ ജനിക്കേണ്ടത്‌

സ്വപ്ങ്ങളില്‍ നിന്നു ,

സ്വപ്ന ബാഹുല്യത്തിലും,

അഭാവത്തിലും ,

വേട്ടക്കാരന്റെ കണ്ണ്

പകക്കുന്നു …

ഒടുവില്‍ ,

കാലത്തിന്‍റെ സഹതാപം

“സ്വപ്നങ്ങളുടെ

പേറ്റുനോവ് ,

വേട്ടക്കാരന്റെ കണ്ണിലല്ല ..

കാരണം ,

പലപ്പോളും അവന്‍

ഏറ്റുവാങ്ങുന്നത് ,

ഇരയുടെ ദൈന്യതയത്രെ ..!”


ശീര്‍ഷകം ഇല്ലാത്തവ ..

നിറയാത്ത മനസ്സും

കവിഞ്ഞ മോഹങ്ങളും

ചേതനയുടെ ചിതക്ക്‌

തിരിയിടുന്നു ,അപ്പോള്‍

എരിഞ്ഞടങ്ങുന്നത്

സ്വപ്ങ്ങള്‍ മാത്രമോ ?

അതോ ,ജീവിതം തന്നെയോ ..?


***************************


















സഖീ ..നീ

സന്താപ സ്വപ്നങ്ങളാല്‍

സാരംഗി മീട്ടും നേരം പോലും

സൌമ്യമാം

നിന്‍ മുഖം സാരഘം

വഴിക്കുന്നൂ ..


******************************************************


നേരിനും

നാവിനുമിടയില്‍

നിനവുകളുടെ നനവ്‌

പടര്‍ത്തി,

ഒഴുക്കിനൊപ്പം ,

പൊങ്ങുതടിപോലെ ,

നീണ്ട നുണകളുടെ

കാണാ കയങ്ങളിലേക്ക്

നുണയോഴുകി


Friday, October 30, 2009

അന്തരം..

തീരമെന്ന പരിധികളുള്ള
സ്വപ്നങ്ങള്‍ക്ക് മേലെ
ഞാന്‍ നടക്കുമ്പോള്‍,
ആകാശമെന്ന പരിധികളില്ലാത്ത
സ്വപ്നങ്ങള്‍ക്ക് മേലെ
നീ പറന്നുയര്‍ന്നു..

ആത്മഗതം..

നിന്‍റെ ഉണര്‍ത്തുപാട്ടില്‍ ,
ഞാനിനി ഉണരില്ല...
നാട്യവും ജീവിതവും
പരസ്പര പൂരകങ്ങളെന്ന
തിരിച്ചറിവില്‍,
നിനക്കു മുന്‍പില്‍
ഞാനിനി ഉറക്കമെന്ന
നാട്യം തുടരട്ടെ...

Thursday, October 29, 2009

??????....

എന്‍റെ സ്വപ്നങ്ങളില്‍
നിന്നു,സങ്കല്‍പ്പതൂലിക
നിന്നെ വരച്ചെടുക്കവേ,
മിന്നിമറയുന്ന നിന്‍റെ
കള്ളച്ചിരിയും ,
കണ്ണുകളിലെ തിളക്കവും ,
ഇനിയും മരിക്കാത്ത
മനസ്സിലെ നന്‍മയും ,
നിരക്കൂട്ടുകള്‍ക്ക് മുന്‍പില്‍
വഴങ്ങാതെ,ചോദ്യ ശരങ്ങളോടെ,
പുതിയ നഷ്ട്ട സ്വപ്നങ്ങളെ സമ്മാനിച്ച്‌,
കാന്‍വാസിനും ,തൂലികക്കുമിടയില്‍ നിന്നു..
ധീരമായൊരു വെല്ലുവിളിയോടെ..!!